ആദ്യ ഓപ്പറേഷനില്‍ ഒരു ട്രക്കിന്റെ ഇന്ധന ടാങ്കിനുള്ളില്‍ ഒളിപ്പിച്ച 261,630 ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു.

റിയാദ്: സൗദി അറേബ്യയിലെ ഹദീത തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള മൂന്ന് ശ്രമങ്ങള്‍ സകാത്ത്-ടാക്‌സ്-കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. വന്‍തോതില്‍ ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു. ആദ്യ ഓപ്പറേഷനില്‍ ഒരു ട്രക്കിന്റെ ഇന്ധന ടാങ്കിനുള്ളില്‍ ഒളിപ്പിച്ച 261,630 ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു. പിന്നീട് ശരീരത്തില്‍ ധരിച്ചിരുന്ന മെഡിക്കല്‍ ഉപകരണത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 31,325 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 9,300 ഗുളികകള്‍ എന്നിവ കൂടി പിടിച്ചെടുക്കുകയായിരുന്നു. 

കുവൈത്തില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തരുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്

കഞ്ചാവും ഹാഷിഷും ലഹരി ഗുളികകളുമായി കുവൈത്തില്‍ യുവാവ് പിടിയില്‍

കുവൈത്ത് സിറ്റി: ലഹരിമരുന്നുമായി യുവാവ് കുവൈത്തില്‍ പിടിയില്‍. ആറ് കിലോഗ്രാം കഞ്ചാവും ഹാഷിഷും ഒരു കിലോഗ്രാം ക്യാപ്റ്റഗണ്‍ ഗുളികകളുമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഒരു എയര്‍ കൊറിയര്‍ കമ്പനി വഴിയാണ് ഇയാള്‍ ലഹരിമരുന്ന് രാജ്യത്തെത്തിച്ചത്. ലഹരിമരുന്ന് കടത്തിയതായി ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.