കനത്ത മൂടല്‍മഞ്ഞ് മൂലം ചെറിയ ബസിന്റെ ഡ്രൈവര്‍ അശ്രദ്ധമായി ലൈന്‍ മാറി വലിയ ബസില്‍ ഇടിക്കുകയായിരുന്നെന്ന് അബുദാബി പൊലീസ് പറഞ്ഞു.
അബുദാബി: അബുദാബിയില്‍ ബസുകള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
അബുദാബി അല്‍ ഫയാ-സായിഹ് ശുഐബ് ട്രക്ക് റോഡില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരിച്ച മൂന്നുപേരും ഏഷ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം ചെറിയ ബസിന്റെ ഡ്രൈവര്‍ അശ്രദ്ധമായി ലൈന്‍ മാറി വലിയ ബസില്‍ ഇടിക്കുകയായിരുന്നെന്ന് അബുദാബി പൊലീസ് പറഞ്ഞു.

മൂടല്‍മഞ്ഞ് നിറഞ്ഞ കാലാവസ്ഥയില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം ദുബൈയില്‍ മൂടല്‍മഞ്ഞ് മൂലം മണിക്കൂറുകള്‍ക്കിടെ നിരവധി റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ 29 റോഡപകടങ്ങളാണ് ദുബായ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
