ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ മുങ്ങി മരിച്ചതായും ഇവരുടെ മൃതദേഹങ്ങള്‍ സ്വദേശികള്‍ പുറത്തെടുത്തതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അല്‍ റുസ്താഖ് വിലായത്തിലെ കവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ടാണ് കുട്ടികള്‍ മരിച്ചത്. 

ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ വാദിയില്‍ അപകടത്തില്‍പ്പെട്ടതായും ഇവരെ സ്വദേശികള്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മറ്റൊരു അപകടത്തില്‍ റുസ്താഖിലെ വാദി ബനി ഔഫില്‍ ആറു വയസ്സുള്ള കുട്ടിയും മുങ്ങി മരിച്ചു.

Scroll to load tweet…

ഒമാനില്‍ ശക്തമായ മഴ തുടരുന്നു; ഒരു മരണം, നിരവധിപ്പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

ഒമാനില്‍ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

മസ്‍കത്ത്: ഒമാനില്‍ കാണാതായിരുന്ന പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലായിരുന്നു സംഭവം. ഇവിടെയുള്ള ജബല്‍ ശംസിലെ ഒരു ഗ്രാമത്തില്‍ പ്രവാസിയെ കാണാതായതെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ഏഷ്യക്കാരനായ ഒരു പ്രവാസിയാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല. അല്‍ ഹംറ വിലായത്തിലെ ഒരു താഴ്‍വരയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്നും ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.