Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പ്രദേശത്തെ താഴ്വരയില്‍ മഴവെള്ളം കെട്ടി നിന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. സൗദി ബാലനും രണ്ട് യെമനി ബാലന്മാരുമാണ് മരണപ്പെട്ടത്.

three children drowned in saudi
Author
Riyadh Saudi Arabia, First Published Jul 30, 2021, 1:50 PM IST

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ജിസാന്‍ പ്രവിശ്യയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തെ അല്‍ത്വുവാലില്‍ ആണ് മൂന്ന് ആണ്‍കുട്ടികള്‍ മുങ്ങി മരിച്ചത്.  

പ്രദേശത്തെ താഴ്വരയില്‍ മഴവെള്ളം കെട്ടി നിന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. സൗദി ബാലനും രണ്ട് യെമനി ബാലന്മാരുമാണ് മരണപ്പെട്ടത്. മൂന്നുപേരും ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoronaനീന്തല്‍ 

Follow Us:
Download App:
  • android
  • ios