പള്ളിയിലെ ഇമാം വിവരറിയിച്ചതനുസരിച്ച് പൊലീസും നാഷണല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. അല്‍ ദായിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

റാസല്‍ഖൈമ: യുഎഇയിലെ അല്‍ ശൗഖയില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ ദായിദിനും റാസല്‍ഖൈമയ്ക്കും ഇടയിലെ അതിര്‍ത്തി പ്രദേശത്തുള്ള ഒരു പള്ളിയിലാണ് പ്രഭാത നമസ്കാരത്തിനെത്തിയവര്‍ ആണ്‍കുട്ടിയെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ് പെട്ടിയില്‍ അടച്ച നിലയിലായിരുന്നു.

പള്ളിയിലെ ഇമാം വിവരറിയിച്ചതനുസരിച്ച് പൊലീസും നാഷണല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. അല്‍ ദായിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവിഹിത ബന്ധത്തില്‍ ജനിച്ച കുട്ടിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കൈമാറും.