എമിറേറ്റ്‌സ് റോഡില്‍ അല്‍ സുബൈര്‍ ടണലില്‍ നിന്ന് ബ്രിഡ്ജ് നമ്പര്‍ 7ലേക്ക് പോകുകയായിരുന്ന വാഹനം റോഡിന്റെ ഇരുവശവും വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ബാരിയറിലും ലൈറ്റ് തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. 

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. എമിറേറ്റ്‌സ് റോഡില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നത്. യുഎഇ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എമിറേറ്റ്‌സ് റോഡില്‍ അല്‍ സുബൈര്‍ ടണലില്‍ നിന്ന് ബ്രിഡ്ജ് നമ്പര്‍ 7ലേക്ക് പോകുകയായിരുന്ന വാഹനം റോഡിന്റെ ഇരുവശവും വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ബാരിയറിലും ലൈറ്റ് തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. 

രാത്രി 7.17നാണ് അപകടവിവരം ഷാര്‍ജ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പ്രത്യേക പൊലീസ് സംഘവും ആംബുലന്‍സും സ്ഥലത്തെത്തി. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വേഗത കുറക്കണമെന്നും ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. 

Read Also -  27 കോടി രൂപ ബാധ്യത വരുത്തി മലയാളി മുങ്ങി; നാട്ടിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് വെല്ലുവിളിച്ചതായി സൗദി വ്യവസായി

ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു

ദുബൈ: ദുബൈ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38), വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24), തലശ്ശേരി പുന്നോൽ കുഴിച്ചാൽ പൊന്നമ്പത്ത് പൂഴിയിൽ നിസാറിൻ്റെ മകൻ നഹീൽ നിസാർ(25) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.

ഒക്ടോബർ 17 ന് രാത്രിയായിരുന്നു താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം