Asianet News MalayalamAsianet News Malayalam

ഒമാനില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

three died in vehicle crash in oman
Author
First Published Apr 2, 2024, 5:12 PM IST

മസ്‌കറ്റ്: ഒമാനിലെ അല്‍വുസ്തയില്‍ വാഹനാപകടം. മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. സ്വദേശി പൗരന്മാരാണ് അപകടത്തില്‍പ്പെട്ടത്.

കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഹൈമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read Also - പ്രവാസി മലയാളികളേ എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് സര്‍വീസുമായി ബജറ്റ് എയര്‍ലൈൻ എത്തുന്നു; സര്‍വീസ് മേയ് 9 മുതൽ

അതേസമയം സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് അറബ് പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്ക്-പടിഞ്ഞാറ് സൗദിയിലാണ് സംഭവം. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. തബൂക്ക് സിറ്റിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ റോഡില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന പിക്ക് അപ്പ് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

 കസ്റ്റംസിന്റെ പരിശോധനയില്‍ കുടുങ്ങി; മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്തിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

റിയാദ്: വന്‍ ലഹരിമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് സൗദി കസ്റ്റംസ് അധികൃതര്‍. വടക്ക്പടിഞ്ഞാറന്‍ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് നിന്നാണ് 1,001,131 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. 

തുറമുഖം വഴി സൗദിയിലേക്ക് വന്ന ട്രക്കിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ഈ പാര്‍സല്‍ സ്വീകരിക്കാന്‍ തുറമുഖത്തെത്തിയവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മത്തങ്ങ കൊണ്ടുവന്ന ഷിപ്‌മെന്റില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്. മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സകാത്ത, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ചാണ് ലഹരി ഗുളികകള്‍ സ്വീകരിക്കാനെത്തിയവരെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios