ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് പ്രവര്‍ത്തിപ്പിച്ച മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്.

കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായി കുവൈത്തില്‍ വ്യാപക പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തിയ മൂന്ന് പ്രവാസികളെയും ലഹരിമരുന്നുമായി കണ്ടെത്തിയ ഒരു ഭിക്ഷാടകയെയും അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് പ്രവര്‍ത്തിപ്പിച്ച മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. അതേസമയം ഹവല്ലി പ്രദേശത്ത് നിന്ന് ഒരു ഭിക്ഷാടകയും പിടിയിലായി. ഇവരുടെ കൈവശം ലഹരിമരുന്ന് കണ്ടെത്തി. പടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈത്തില്‍ ലഹരിമരുന്നും 58 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്‍തു; 17 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്‍ത 17 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിനൊപ്പം കുവൈത്ത് ആരോഗ്യ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേരെ പിടികൂടിയത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്നതടക്കം മറ്റ് വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 അസാന്മാര്‍ഗിക പ്രവര്‍ത്തനം; 10 പ്രവാസി സ്ത്രീകളെ കുവൈത്തില്‍ നിന്ന് നാടുകടത്തും

കുവൈത്ത് സിറ്റി: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പ്രവാസി സ്ത്രീകളെയും ഇവര്‍ താമസിച്ച കെട്ടിടത്തിന്റെ കാവല്‍ക്കാരനായ ഒരു പുരുഷനെയും കുവൈത്തില്‍ നിന്ന് നാടുകടത്തും. 

വിവിധ രാജ്യക്കാരായ സ്ത്രീകളാണ് അറസ്റ്റിലായത്. കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ ഏഷ്യന്‍ വംശജനാണ്. ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.