വിവിധ തരത്തിലുള്ള 470 കിലോഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
മസ്കറ്റ്: ഒമാനില്‍ നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായത് മൂന്ന് പ്രവാസികള്‍. കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകളാണ് ലഹരിമരുന്നുമായി മുസന്ദം ഗവര്‍ണറേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്. വിവിധ തരത്തിലുള്ള 470 കിലോഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കറുപ്പ്, ലഹരി ഗുളികകള്‍, ഹാഷിഷ് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പടും. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
വാഹന മോഷണം; ഒമാനില്‍ നാലുപേര്‍ അറസ്റ്റില്‍
ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; ഏഴ് പേരെ രക്ഷപ്പെടുത്തി
മസ്‍കത്ത്: ഒമാനിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ സലാല ഔഖാദ് മേഖലയിലാണ് ബഹുനില കെട്ടിടത്തിന് തീപിടിച്ചത്. തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിൽ കുടുങ്ങിപ്പോയ ഏഴുപേരെ അവിടെ നിന്ന് രക്ഷപ്പെടുത്തിയാതായും സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
മൂന്നു ബോട്ടുകളില്‍ ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 21 വിദേശികള്‍ പിടിയിലായി
ഒമാന്‍ ഉള്‍ക്കടലില്‍ സൗദി നാവികസേനാ പരിശോധന; പിടിച്ചെടുത്തത് 3,330 കിലോ മയക്കുമരുന്ന്
റിയാദ്: ഒമാന്‍ ഉള്‍ക്കടലില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന ബോട്ട് സൗദി റോയല്‍ നാവിക സേനയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിന്തുടര്‍ന്ന് പിടിച്ചെടുത്തു. പരിശോധനയില്‍ 3,330 കിലോ ഹാഷീഷും ഹെറോയിനും പിടിച്ചെടുത്തു.
രണ്ടു കോടിയിലേറെ ഡോളര്‍ മൂല്യം കണക്കാക്കുന്ന മയക്കുമരുന്ന് ശേഖരമാണ് ബോട്ടില്‍ നിന്നും പിടികൂടിയത്. 2018 മുതല്‍ കടലില്‍ പെട്രോളിങ് നടത്തുന്ന ടാസ്‌ക് ഫോഴ്‌സ് ഇതിന് മുമ്പും നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ട്. 2020 ഒക്ടോബറില്‍ നടത്തിയ ആദ്യ ഓപ്പറേഷനില്‍ 450 കിലോയിലേറെ ക്രിസ്റ്റല്‍ മെത്ത് എന്നറിയപ്പെടുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.
അതെവര്‍ഷം നവംബറില്‍ രണ്ടു ഓപ്പറേഷനുകള്‍ കൂടി നടത്തി. ആദ്യ ഓപ്പറേഷനില്‍ ബോട്ട് തടഞ്ഞുനിര്‍ത്തി 1,579 കിലോ ഹഷീഷും രണ്ടാമത്തെ ഓപ്പറേഷനില്‍ ബോട്ടില്‍ നിന്ന് 456 കിലോ ഫെറ്റാമൈനും 364 കിലോ ഹെറോയിനും പിടികൂടി. ഡിസംബറിലും അറബിക്കടലില്‍ രണ്ടു മയക്കുമരുന്ന് വേട്ടകള്‍ നടത്തി. ആദ്യ ഓപ്പറേഷനില്‍ 910 കിലോ ഹഷീഷും രണ്ടാമത്തെ ഓപ്പറേഷനില്‍ 182 കിലോ ഫെറ്റാമൈനും 272 കിലോ ഹെറോയിനും പിടികൂടി.
