Asianet News MalayalamAsianet News Malayalam

ഖത്തറില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മൂന്ന് ഫയര്‍മാന്‍മാര്‍ മരിച്ചു

ഹമദ് പോര്‍ട്ടില്‍ നടന്നുവന്നിരുന്ന പരിശീലനത്തിനിടെയായിരുന്നു അപകടം. ഒരു അഗ്നിശമന വാഹനത്തില്‍ ഉറപ്പിച്ചിരുന്ന ക്രെയിനാണ് തകര്‍ന്നു വീണത്. 

Three firemen killed as crane collapses during training exercise
Author
First Published Oct 27, 2022, 10:56 PM IST

ദോഹ: ഖത്തറില്‍ ക്രെയിന്‍ തകര്‍ന്നു വീണ് മൂന്ന് ഫയര്‍മാന്‍മാര്‍ മരിച്ചു. മൂവരും പാകിസ്ഥാന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഹമദ് പോര്‍ട്ടിലായിരുന്നു അപകടമെന്ന് മരണപ്പെട്ട ഒരാളുടെ ബന്ധുവിനെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അപകടത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഹമദ് പോര്‍ട്ടില്‍ നടന്നുവന്നിരുന്ന പരിശീലനത്തിനിടെയായിരുന്നു അപകടം. ഒരു അഗ്നിശമന വാഹനത്തില്‍ ഉറപ്പിച്ചിരുന്ന ക്രെയിനാണ് തകര്‍ന്നു വീണത്. ക്രെയിനിന് മുകളില്‍ നിന്ന് വെള്ളം ചീറ്റുന്നത് മൂവരിലൊരാള്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തകര്‍ന്ന ക്രെയിനിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ലോകകപ്പ് സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായിരുന്നില്ല ഇവരെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

മരണപ്പെട്ടവര്‍ രണ്ട് പേര്‍ കുവൈത്തി പൗരന്മാരും ഒരു ഖത്തര്‍ സ്വദേശിയുമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നതെങ്കിലും ഇവര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്‍തു. യൂസഫ് മിന്‍ദര്‍, കലീം അല്ല, ജലാല്‍ എന്നിവരാണ് മരിച്ചത്. അപകട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അനുശോചനങ്ങളും പ്രാര്‍ത്ഥനകളുമായി നിരവധിപ്പേര്‍ ദുഃഖം പങ്കുവെച്ചു.
 

Read also: യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്താനായില്ല; ആശങ്കയോടെ സുഹൃത്തുക്കളും ബന്ധുക്കളും

Latest Videos
Follow Us:
Download App:
  • android
  • ios