35 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും 3900ത്തിലേറെ സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
മസ്‌കറ്റ്: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലായത്. 35 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും 3900ത്തിലേറെ സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
അര കിലോ ഹെറോയിനുമായി പ്രവാസി ഇന്ത്യക്കാരന്‍ പൊലീസിന്റെ പിടിയിലായി
ഒമാനില്‍ കടലില്‍ കാണാതായ രണ്ട് യുവാക്കള്‍ക്കായി ആറാം ദിവസവും തെരച്ചില്‍ പുരോഗമിക്കുന്നു
മസ്‍കത്ത്: ഒമാനില്‍ കടലില്‍ കാണാതായ രണ്ട് സ്വദേശി യുവാക്കള്‍ക്കായി ആറാം ദിവസവും തെരച്ചില്‍ പുരോഗമിക്കുന്നു. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തിന് സമീപത്തു നിന്നാണ് ഇരുവരെയും കാണാതായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മത്സ്യബന്ധന ബോട്ടില്‍ ഇരുവരും കടലില്‍ പോയതായാണ് സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്റില്‍ ലഭിച്ച റിപ്പോര്‍ട്ട്. വ്യാപകമായ തെരച്ചില്‍ നടത്തുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പൊലീസ് ഏവിയേഷന്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസ് എന്നിവയ്‍ക്ക് പുറമെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്‍സും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിയും ഒരുകൂട്ടം സ്വദേശികളും തെരച്ചിലിനായി രംഗത്തുണ്ട്.
കടലില്‍ പോകുന്നവര്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. മത്സ്യബന്ധനത്തിന് പോകുന്നവര്‍ സംഘങ്ങളായി പോകാന്‍ ശ്രദ്ധിക്കുകയും ആശയവിനിമയം നടത്തുകയും വേണം. ഒപ്പം പോകുന്ന സ്ഥലങ്ങളിലെ ആളുകളെ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
