സുരക്ഷാ സേനയെത്തി വാഹനമുയർത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റിയാദിൽ നിന്ന് എത്തിയവരാണെന്നാണിയിരുന്നു പ്രാഥമിക വിവരം.

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ നിന്ന്​ 300 കിലോമീറ്റർ അകലെ ഹർദിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ പടിറ്റതിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ മുഹമ്മദ് റാഷിദും​ (32), ഒരു തമിഴ്‍നാട്​ സ്വദേശിയും ഒരു ബംഗ്ലാദേശി പൗരനുമാണ് അപകടത്തിൽ മരിച്ചത്​. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read also: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു

ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ്​ വാൻ മണൽ കൂനയിൽ കയറി മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയിൽ പെട്ടാണ് മൂന്നു പേരും മരിച്ചത്. സുരക്ഷാ സേനയെത്തി വാഹനമുയർത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 
റിയാദിൽ നിന്ന് എത്തിയവരാണെന്നാണിയിരുന്നു പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരൻ ട്വിറ്റിൽ നൽകിയ വീഡിയോയിലുടെയാണ്​ അപകട വിവരം പുറംലോകം അറിഞ്ഞത്. മരിച്ച മുഹമ്മദ് റാഷിദിന്റെ മൃതദേഹം അൽഹസയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read also: ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു