മെഗാ7 കളിച്ച് 50 മില്യൺ ഡോളർ നേടാനുള്ള അവസരം ഞായറാഴ്ച്ച

എമിറേറ്റ്സ് ഡ്രോയുടെ 4 മില്യൺ ഡോളർ ഈസി6 ഗ്രാൻഡ് പ്രൈസ് മൂന്ന് ഇന്ത്യ പ്രവാസികൾക്ക് നഷ്ടമായത് വെറും ഒറ്റ അക്കം അകലെ. പക്ഷേ, അവരുടെ വിജയം അവിസ്മരണീയം തന്നെയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളിയായ അബ്രഹിം മാത്യു, തമിഴ്നാട്ടിൽ നിന്നുള്ള ബിനുരാജ് ഈശ്വർ, മറ്റൊരു ഇന്ത്യൻ പ്രവാസി എന്നിവർ ഈസി6 ഡ്രോയുടെ ആറ് നമ്പറുകളിൽ അഞ്ച് എണ്ണം മാച്ച് ചെയ്തു. ഓരോരുത്തരും നേടിയത് 8,333 ഡോളർ വീതം.

ബിനുരാജ ആദ്യമായി എമിറേറ്റ്സ് ഡ്രോ കളിക്കാൻ തുടങ്ങിയത് രണ്ടു വർഷം മുൻപാണ്. ഒരുപാട് പ്രവാസികളെപ്പോലെ സ്വന്തം കുടുംബത്തിന് ഒരു നല്ല ഭാവി എന്നതായിരുന്നു അദ്ദേഹത്തിന് പ്രചോദനം.

എന്തുകൊണ്ടാണ് ഗെയിം കളിക്കാൻ തുടങ്ങിയത് എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന ഉത്തരം: “എമിറേറ്റ്സ് ഡ്രോ എനിക്ക് പ്രതീക്ഷ നൽകുന്നു.”

തന്റെ തെരഞ്ഞെടുപ്പ് മില്യൺ ഡോളർ സമ്മാനത്തിന് അരികിലെത്തിക്കുമെന്ന് കരുതിയതേയില്ലെന്ന് അദ്ദേഹം പറയുന്നു. ജോലിക്കിടയിലാണ് ബിനുരാജ താൻ വിജയിയായ വിവരം അറിയുന്നത്.

“ഞാൻ ആദ്യം കുടുംബത്തെ വിളിച്ചു. വളരെ സന്തോഷം തോന്നുന്ന നിമിഷമാണിത്. എല്ലാവരും ശ്രമം തുടരൂ, എപ്പോഴാണ് ഭാഗ്യം വരുന്നതെന്ന് പറയാനാകില്ല. പ്രതീക്ഷ കളയരുത്.” – ബിനുരാജ പറയുന്നു.

മലയാളിയായ അബ്രഹിം മാത്യു ലോജിസ്റ്റിക്സ് മേഖലയിൽ ബിസിനസ് വികസന മാനേജറാണ്. മൂന്നു മാസം മുൻപു മാത്രമാണ് അദ്ദേഹം എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാൻ തുടങ്ങിയത്.

“ബാധ്യതകൾ ഒഴിവാക്കാനും ബിസിനസിൽ പണം നിക്ഷേപിക്കാനും വേണ്ടിയാണ് ഗെയിം തുടങ്ങിയത്.”

വിജയിയായി എന്നറിയിച്ചുള്ള ഇ-മെയിൽ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

“ഇമെയിൽ ലഭിച്ചപ്പോൾ ഞെട്ടിപ്പോയി. വീണ്ടും സമ്മാനത്തുക പരിശോധിച്ച് ഉറപ്പിച്ചു.”

ഭാര്യയോട് അതിന് ശേഷമാണ് അദ്ദേഹം സന്തോഷവാർത്ത പറഞ്ഞത്. ഗ്രാൻഡ് പ്രൈസിന് തൊട്ടടുത്ത് എത്തിയെന്നതിൽ അദ്ദേഹം സന്തോഷിക്കുന്നു.

“എന്റെ അഭിപ്രായത്തിൽ, കഴിയുന്നത്രും ഗെയിം കളിക്കുക. ഇന്നോ നാളെയോ വിജയം വരും. അവസരം നഷ്ടമാക്കരുത്.” – അദ്ദേഹം പറയുന്നു.

ജൂൺ മാസം മെഗാ7 ഗ്രാൻഡ് പ്രൈസ് 30 മില്യൺ ഡോളറിൽ നിന്നും 50 മില്യൺ ഡോളർ ആയിട്ട് ഉയർന്നിട്ടുണ്ട്. ഒന്നോ അതിലധികമോ വിജയികൾക്ക് 20 മില്യൺ ഡോളർ അധികം നേടാനുള്ള അവസരമാണിത്. അടുത്ത ഡ്രോ ജൂൺ 7, ഞായറാഴ്ച്ചയാണ്.

50 മില്യൺ ഡോളറിന് പുറമെ നിരവധി അവസരങ്ങളുണ്ട്. ഏറ്റവും പുതിയ പിക്2 പ്രൊമോഷനിലൂടെ ഓരോ മണിക്കൂറിലും 150,000 ഡോളർ നേടാം. മൂന്ന് പിക്2 ടിക്കറ്റുകൾ വാങ്ങി ഭാഗ്യം തേടാം. രണ്ട് ടിക്കറ്റുകൾ ഫ്രീ ആയും ലഭിക്കും. ഇതിനായി അഞ്ച് പിക്2 ടിക്കറ്റുകൾ കാർട്ടിൽ ചേർത്ത് PICK2 എന്ന കോഡ് ഉപയോഗിക്കാം.