ദില്ലി: കാനഡയിലെ ഒന്‍ടാരിയോയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ച മൂന്നുപേരും. ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിയതാണ് ഇവര്‍. മൂവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു

തന്‍വീര്‍ സിംഗ്, ഗുര്‍വീന്ദര്‍, ഹര്‍പ്രീത് കൗര്‍ എന്നിവരാണ് മരിച്ചത്.  മൂന്ന് പേര്‍ക്കും ഏകദേശം 20 വയസ്സാണ് പ്രായം. വെള്ളിയാഴ്ച ഒന്‍ടാരിയോയിലെ ഓയില്‍ ഹെറിറ്റേജ് റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരപരിക്കേറ്റു. 

ഈ വര്‍ഷം ആദ്യമാണ് തന്‍റെ മകന്‍ ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് പോയതെന്ന് തന്‍വീര്‍ സിംഗിന്‍റെ പിതാവ് ഭുപീന്ദര്‍ സിംഗ് പറഞ്ഞു. മാര്‍ച്ചിലാണ് ഹര്‍പ്രീത് കൗറും ഗുര്‍വീന്ദറും കാനഡയിലേക്ക് പോയത്.