മസ്‌കറ്റിലെ അഗ്‌നിശമനസേന വിഭാഗം ഉടന്‍ സംഭവസ്ഥത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമരാത്ത് വിലായത്തില്‍ ഒരു കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. തീപിടിത്തം മൂലം മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവര്‍ക്കു പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മസ്‌കറ്റിലെ അഗ്‌നിശമനസേന വിഭാഗം ഉടന്‍ സംഭവസ്ഥത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

(പ്രതീകാത്മക ചിത്രം)