റിയാദ്: ഗള്‍ഫില്‍ ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണ്‍ ജിദ്ദയില്‍ മരിച്ചു. മൂന്ന് ആഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ 65 വയസ്സുള്ള പ്രേമരാജന്‍ സൗദി ജുബൈലിലാണ് മരിച്ചത്. മലപ്പുറം കോട്ടപ്പടി സ്വദേശി നജീബ് മച്ചിങ്ങല്‍ റിയാദില്‍ മരിച്ചതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 305 ആയി.

മൂന്ന് മാസമായി ശമ്പളമില്ല; ഇരുനൂറോളം പ്രവാസികള്‍ പ്രതിഷേധവുമായി ഒത്തുകൂടി

കൊവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു