Asianet News MalayalamAsianet News Malayalam

മൂന്ന് മാസമായി ശമ്പളമില്ല; ഇരുനൂറോളം പ്രവാസികള്‍ പ്രതിഷേധവുമായി ഒത്തുകൂടി

ലോക്ക് ഡൌണ്‍ കാരണം റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും എന്നാല്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം നല്‍കാനുണ്ടെന്നുമാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  

unpaid salaries of three months forces expatriates to protest
Author
Kuwait City, First Published Jul 7, 2020, 4:06 PM IST

കുവൈത്ത് സിറ്റി: മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കുവൈത്തില്‍ പ്രവാസികള്‍ പ്രതിഷേധവുമായി ഒത്തുചേന്നു. ഇരുനൂറോളം പ്രവാസി തൊഴിലാളികള്‍ സാല്‍മിയയില്‍ ഒത്തുചേരുകയായിരുന്നുവെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം തുടങ്ങിയ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ലോക്ക് ഡൌണ്‍ കാരണം റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും എന്നാല്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം നല്‍കാനുണ്ടെന്നുമാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  ജീവിക്കാന്‍ പണമില്ലാതായതോടെയാണ് പ്രതിഷേധവുമായെത്തിയതെന്ന് തൊഴിലാളികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി സംസാരിച്ചു. കമ്പനിയുമായി സംസാരിച്ച് സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ താമസ സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവരം പൊലീസ് ഉദ്യോഗസ്ഥര്‍, സാമൂഹികകാര്യ മന്ത്രാലയത്തെയും തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തെയും അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios