കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലുള്ള കാന്‍മോര്‍ സ്‍പ്രേ തടാകത്തിലായിരുന്നു അപകടം. അവധി ആഘോഷിക്കാനായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്.
കൊച്ചി: കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. കാനഡയിലെ ആല്‍ബര്‍ട്ടയിലായിരുന്നു അപകടം. മലയാറ്റൂര്‍ നീലീശ്വരം വെസ്റ്റ്, നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി (33), കളമശേരി സ്വദേശി കെവിന്‍ ഷാജി (21), ചാലക്കുടി ആതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി (41) എന്നിവരാണ് മരിച്ചത്.
കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലുള്ള കാന്‍മോര്‍ സ്‍പ്രേ തടാകത്തിലായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. തൃശൂര്‍ സ്വദേശി ജിയോ ജോഷിയാണ് രക്ഷപ്പെട്ടത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അവധി ആഘോഷിക്കാനായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10.30നായിരുന്നു അപകടം. സംഘത്തിലുണ്ടായിരുന്ന ജിയോയുടെ ബോട്ടിലാണ് ഇവര്‍ യാത്ര ചെയ്‍തിരുന്നത്. എന്നാല്‍ തടാകത്തില്‍വെച്ച് ബോട്ട് മറിയുകയായിരുന്നു. കടുത്ത തണുപ്പായിരുന്നതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read also: യുഎഇയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ച ബൈക്ക് യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു
പെരുന്നാള്‍ ദിനത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: പെരുന്നാള്‍ ദിനത്തില്‍ സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു മലയാളി മരിച്ചു. തെക്കന്‍ സൗദിയിലെ അബഹയില്‍ കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ തിരിളാം കുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്.
അബ്ഹയിലെ സൂപ്പര്‍ മര്‍ക്കറ്റില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. പെരുന്നാള്‍ നമസ്‌ക്കാര ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. തല്‍ക്ഷണം മരിച്ചു. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. ഭാര്യ: സജ്‌ന നരിക്കുനി, കുട്ടികള്‍ : റമിന്‍ മുഹമ്മദ്, മൈഷ മറിയം.
