സൗദി അറേബ്യയില്‍ ഇപ്പോഴുള്ള കൊവിഡ് രോഗ ബാധിതരിൽ 4,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 127 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 346 പേർ കൂടി സുഖം പ്രാപിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 227 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 810,187 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 796,102 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് കാരണം ഇതുവകെ മരണപ്പെട്ടവരുടെ എണ്ണം 9,255 ആയി.
സൗദി അറേബ്യയില്‍ ഇപ്പോഴുള്ള കൊവിഡ് രോഗ ബാധിതരിൽ 4,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 127 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,383 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.
റിയാദ് - 62, ജിദ്ദ - 35, ദമ്മാം - 21, മദീന - 8, മക്ക - 8, അൽബാഹ - 8, ത്വാഇഫ് - 6, അബ്ഹ - 6, ഹുഫൂഫ് - 5, ജീസാൻ - 4, ദഹ്റാൻ - 4, തബൂക്ക് - 3, ബുറൈദ - 3, അറാർ - 2, ഹാഇൽ - 2, ഖമീസ് മുശൈത്ത് - 2, നജ്റാൻ - 2, ബെയ്ഷ് - 2, യാംബു - 2, ഉനൈസ - 2, ജുബൈൽ - 2, ഖത്വീഫ് - 2, ബൽ ജുറൈഷി - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,700,629 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,713,922 ആദ്യ ഡോസും 25,082,132 രണ്ടാം ഡോസും 14,904,575 ബൂസ്റ്റർ ഡോസുമാണ്.
Read also: അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ
യുഎഇയില്‍ 1,032 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,032 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 965 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,06,905 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,93,684 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,72,722 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,335 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,627 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
#UAE announces 1,032 new #COVID19 cases, 965 recoveries and no deaths in last 24 hours #WamNewspic.twitter.com/wE16rsYM5C
— WAM English (@WAMNEWS_ENG) August 2, 2022
സൈബര്‍ ആക്രമണങ്ങളും ജല നഷ്ടവും ഉടനടി കണ്ടെത്തും; നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തി ദീവ
