Asianet News MalayalamAsianet News Malayalam

കടയിലും വീട്ടിലും മോഷണം; ഒമാനില്‍ മൂന്നു പേര്‍ പിടിയില്‍

കടയില്‍ നിന്നും നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

three people arrested in oman for theft
Author
First Published Dec 19, 2023, 10:30 PM IST

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ മോഷണം നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കടയില്‍ നിന്നും നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗവര്‍ണറേറ്റിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. 

അതേസമയം ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 28 പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴില്‍ മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ മുഖേന മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിയമം ലംഘിച്ച് പല പ്രവാസി തൊഴിലാളികളും ഇരുമ്പും സ്‌ക്രാപ്പും മറ്റും ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതായി അധികൃതര്‍ കണ്ടെത്തി. 

Read Also-  ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും; ഏകീകൃത പോർട്ടലുമായി സൗദി അറേബ്യ

നിയമലംഘകരായ പ്രവാസികൾക്കെതിരെ ശക്തമായ നടപടി; ഒരാഴ്ചക്കിടെ 18,428 പേർ കൂടി പിടിയിൽ

റിയാദ്: സൗദിയിൽ നിയമലംഘകരായ പ്രവാസികൾക്കെതിരെ ശക്തമായ നടപടി തുടരുന്നു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ് തുരുന്നത്. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമലംഘകരായ 18,428 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഡിസംബർ ഏഴ് മുതൽ 13 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. താമസനിയമം ലംഘിച്ച 11,664 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,301 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 2,463 പേർ എന്നിങ്ങനെയാണ് അറസ്റ്റ്.

രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,000 പേർ അറസ്റ്റിലായി. ഇവരിൽ 36 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്. 61 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios