റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ഹസയിലേക്ക് കൊണ്ടുപോയതായിരുന്നു.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ മൂന്ന് മരണം. അല്‍ഹസയിലുണ്ടായ കാറപകടത്തിലാണ് കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ സ്വദേശി നജീബ് (32) മരിച്ചത്. രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരാണ് മരിച്ച മറ്റുള്ളവര്‍. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം.

റോഡപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ഹസയിലേക്ക് കൊണ്ടുപോയതായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഹസ്‌നയാണ് ഭാര്യ. മുഹമ്മദ് ഹാദി ഏകമനാണ്. നൗഫല്‍, നജില, നഫ്‌ല സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ സേഫ് വെ, സ്മാര്‍ട്ട് വെ ഡ്രൈവേഴ്‌സ് കൂട്ടായ്മ അംഗമാണ്.

പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിൻ അപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ മക്കയിൽ ജോലിക്കിടെ ക്രെയിൻ തലയിൽ വീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു. മക്ക മസ്‍ജിദുല്‍ ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്‍തമായ ഒരു ഹോട്ടലിന്റെ പുറം ഗ്ലാസ് ജനലുകൾ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. 

ഹോട്ടലുമായി ശുചീകരണ കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരൻ. എന്നാൽ ഇദ്ദേഹം ഇന്ത്യയിൽ ഏതു സംസ്ഥാനക്കാരനാണെന്ന് വിവരമില്ല. സഹപ്രവർത്തകരായ തൊഴിലാളികൾക്കൊപ്പം ഹോട്ടലിന്റെ പുറംചില്ലുകൾ വൃത്തിയാക്കുന്നതിനിടെ പതിനൊന്നാം നിലയിൽ നിന്നും പൊട്ടിവീണ ക്രെയിൻ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിക്കുകയുമായിരുന്നു. 

മസ്തിഷ്കാഘാതം മൂലം ഗുരുതരാവസ്ഥയിലായ മലയാളിയെ നാട്ടിലെത്തിച്ചു

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മക്ക അൽ നൂർ സ്‍പെഷ്യലൈസ്ഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി അജ്‌യാദ് സ്റ്റേഷൻ പരിധിയിലെ പൊലീസിനേയും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.