എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങള്‍ നേടി മൂന്ന് പേർ. അടുത്തിടെ എമിറേറ്റ്സ് ഡ്രോ വഴി ആകെ 1.29 കോടി രൂപ (145,891 ഡോളര്‍) സമ്മാനമായി നേടിയ 2,410 വിജയികളിൽ ഈ മൂന്ന് പേരും ഉൾപ്പെടുന്നു.
ദുബൈ: എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങള്‍ നേടി മൂന്ന് പേർ. ഇന്ത്യക്കാരനായ ശ്രീറാം ആർ ഏകദേശം 225 കോടി രൂപ ( 27 മില്യൺ ഡോളർ)യുടെ MEGA7 ഗ്രാൻഡ് പ്രൈസ് നേടി. ഓസ്ട്രിയക്കാരനായ പീറ്റർ ആർത്ത്ഹോൾഡ് 27,000 ഡോളറിന്‍റെ MEGA7 ഗ്യാരണ്ടീഡ് പ്രൈസ് നേടിയപ്പോള്‍ മറ്റൊരു ഇന്ത്യക്കാരനായ യാനപോത്തുല കുമാർ 27 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസിന് ഒരു നമ്പർ മാത്രം വ്യത്യാസത്തിൽ 40,000 ഡോളർ MEGA7-ൽ സമ്മാനമായി നേടി. അടുത്തിടെ എമിറേറ്റ്സ് ഡ്രോ വഴി ആകെ 1.29 കോടി രൂപ (145,891 ഡോളര്‍) സമ്മാനമായി നേടിയ 2,410 വിജയികളിൽ ഈ മൂന്ന് പേരും ഉൾപ്പെടുന്നു.
സൗദി അറേബ്യയിൽ പാചക ഡയറക്ടറായി ജോലി ചെയ്യുന്ന 51-കാരനായ പീറ്റർ, 16 വയസ്സുള്ള ഇരട്ട പെൺമക്കളുടെ അച്ഛനാണ്. മക്കളുടെ ഭാവിക്കായി സമ്മാനത്തുക വിനിയോഗിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ഇന്ത്യയിലെ കാർ ഡീലറാണ് 38കാരനായ യാനപോത്തുല കുമാർ. കുടുംബത്തെ ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു യാത്രയ്ക്ക് കൊണ്ടുപോകാനും ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയും സമ്മാനത്തുക വിനിയോഗിക്കാനാണ് കുമാറിന്‍റെ തീരുമാനം. ഇവർക്ക് പുറമെ ഖത്തറിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന 28കാരിയായ ഫിലിപ്പിനോ വനിത ജാനിക അല്ലിസ്സ എമിറേറ്റ്സ് ഡ്രോയുടെ EASY6ൽ ആറിൽ അഞ്ച് നമ്പറുകൾ യോജിച്ച് വന്നതോടെ 27,000 ഡോളർ സമ്മാനമായി നേടി. 4 മില്യൺ ഡോളറിന്‍റെ ഗ്രാൻഡ് പ്രൈസിന് അവർക്ക് ഒരൊറ്റ നമ്പറിന്‍റെ കുറവുണ്ടായിരുന്നു. ഫിലിപ്പീൻസിൽ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുക എന്നതാണ് ജാനികയുടെ സ്വപ്നം.


