സൗദിയിലെ തബൂക്കിൽ അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയ മൂന്ന് സ്വദേശി പൗരന്മാർ പിടിയിൽ. രാജ്യത്തെ സമുദ്ര മേഖലകളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങൾ ഇവർ ലംഘിച്ചതായി അധികൃതർ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മൂന്ന് സ്വദേശികളെ അതിർത്തി സുരക്ഷാ സേന പിടികൂടി. തബൂക്കിലെ ഹഖ്ലിൽ നടത്തിയ പട്രോളിംഗിനിടെയാണ് ഇവർ കോസ്റ്റ് ഗാർഡിന്‍റെ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ സമുദ്ര മേഖലകളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങൾ ഇവർ ലംഘിച്ചതായി അധികൃതർ അറിയിച്ചു. കൃത്യമായ ലൈസൻസ് ഇല്ലാതെ വേട്ടയാടുകയും മീൻപിടുത്തത്തിനായി നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തതാണ് ഇവർക്കെതിരെയുള്ള കുറ്റം. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തുടർനടപടികൾ പൂർത്തിയാക്കിയതായും പട്രോളിംഗ് വിഭാഗം വ്യക്തമാക്കി.