ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള ക്രൂരതയാണ് തമാശയെന്ന പേരില്‍ യുവാക്കള്‍ നടത്തിയതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
റിയാദ്: തമാശയ്ക്ക് വേണ്ടി ക്രൂരത കാണിച്ച് വീഡിയോ ചിത്രീകരിച്ചതിന് മൂന്ന് യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞ് അന്വേഷിച്ചെത്തിയത്. തായിഫിലായിരുന്നു സംഭവം.
ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള ക്രൂരതയാണ് തമാശയെന്ന പേരില്‍ യുവാക്കള്‍ നടത്തിയതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. സംഘത്തിലെ രണ്ട് പേര്‍ ചേര്‍ന്ന് മൂന്നാമനെ കാറിന്റെ ഡിക്കിയില്‍ അടച്ചിടുന്നതും മറ്റുമായിരുന്നു പ്രചരിച്ച ദൃശ്യങ്ങളിലുള്ളത്. പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ തമാശയ്ക്ക് വേണ്ടിയാണ് ഇത് ചെയ്‍തതെന്ന് യുവാക്കള്‍ അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read also: യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
വ്യാജ ഓഫര്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ പറ്റിച്ച സ്ഥാപനത്തിന് പിഴ
റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഓഫര്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച വ്യാപാര സ്ഥാപനത്തിന് പിഴ. അസീറിലെ ഒരു റെഡിമെയ്‍ഡ് വസ്‍ത്ര സ്ഥാപനത്തിനാണ് അസീര്‍ പ്രവിശ്യാ അപ്പീല്‍ കോടതി പിഴ ചുമത്തിയതെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി തേടേണ്ടതുണ്ട്. ഇതിലും സ്ഥാപനം വീഴ്‍ചവരുത്തി.
സൗദി പൗരനായ സഈദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ സുവൈരിയുടെ ഉടമസ്ഥതയിലുള്ള ഇഖ്‍തിയാറുനാ അല്‍ അവ്വല്‍ എസ്റ്റാബ്ലിഷ്‍മെന്റാണ് നടപടി നേരിട്ടത്. വാണിജ്യ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ ഓഫര്‍ പ്രഖ്യാപിക്കുകയും അതിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്തെന്നാണ് കോടതി കണ്ടെത്തിയത്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരു വിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനങ്ങളും അതിന് ലഭിച്ചിരിക്കുന്ന ശിക്ഷയുടെ വിശദാംശങ്ങളും ഉടമയുടെ തന്നെ ചെലവില്‍ രണ്ട് പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഓഫറിന്റെ പരസ്യങ്ങള്‍ എല്ലാ സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും ഉത്തരവിലുണ്ട്.
