Asianet News MalayalamAsianet News Malayalam

സ്ത്രീവേഷം ധരിച്ച് മസാജ് പാര്‍ലറുകളിലുള്‍പ്പെടെ ജോലി; 3,000 പ്രവാസികളെ നാടുകടത്തി

സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടത്തി. പുരുഷന്‍മാര്‍ക്കായുള്ള ചില മസാജ് പാര്‍ലറുകളില്‍ ഇന്‍വെസ്റ്റിഗേഷന്‍, റെസിഡന്‍സി അഫയേഴ്‌സ്, മാന്‍പവര്‍ അഫയേഴ്‌സ് വിഭാഗങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നു.

Three thousand cross dressers deported from kuwait
Author
First Published Dec 8, 2022, 8:00 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ ഏജന്‍സികളും ബന്ധപ്പെട്ട അധികൃതകരും സഹകരിച്ച് നടത്തിയ പരിശോധനകളില്‍ സ്ത്രീ വേഷം ധരിച്ച് ജോലി ചെയ്തിരുന്ന  3,000 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. ഈ വര്‍ഷം ആദ്യം തുടക്കമിട്ട വ്യാപക പരിശോധനകളിലാണ് ഇത്രയധികം പേര്‍ പിടിയിലായത്. 

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടത്തി. പുരുഷന്‍മാര്‍ക്കായുള്ള ചില മസാജ് പാര്‍ലറുകളില്‍ ഇന്‍വെസ്റ്റിഗേഷന്‍, റെസിഡന്‍സി അഫയേഴ്‌സ്, മാന്‍പവര്‍ അഫയേഴ്‌സ് വിഭാഗങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇത്തരം ചില മസാജ് പാര്‍ലറുകളില്‍ നിയമവിരുദ്ധമായ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്ന ആളുകള്‍ യുവാക്കളെ ലക്ഷ്യമിട്ട് വിവിധ പരസ്യങ്ങളിലൂടെയും കമ്മ്യൂണിക്കേഷന്‍ സൈറ്റുകളിലൂടെയും പല വാഗ്ദാനങ്ങളും നല്‍കുകയാണെന്നും ഇത്തരക്കാരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിവരികയാണെന്നും വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Read More - കുവൈത്തില്‍ ജോലി ആവശ്യപ്പെട്ട് പ്രതിഷേധവുമായി സ്വദേശി വനിതകള്‍

കഴിഞ്ഞ ദിവസം കുവൈത്തിലെ സാല്‍മിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മസാജ് സെന്ററുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറില്‍ നിന്നുള്ള പരിശോധകരുമാണ് റെയ്ഡ് നടത്തിയത്. 18 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More -  പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി; ഉടമകള്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ്

സ്വവര്‍ഗാനുരാഗികളായ ഇവര്‍ മസാജ് സെന്ററുകളിലെ മുറികളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. മണിക്കൂറിന് 10 ദിനാര്‍ മുതല്‍ 30 ദിനാര്‍ വരെ ഈടാക്കിയിരുന്നതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മസാജ് സെന്ററുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി മുറികള്‍ സജ്ജീകരിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. പ്രദേശത്തെ എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ അടച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടങ്ങിയത്. മസാജ് സെന്ററില്‍ ജോലി ചെയ്‍തിരുന്ന 18 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഇവരെല്ലാം ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്.

 

Follow Us:
Download App:
  • android
  • ios