തെരുവുകളില്‍ ഒരു എട്ടുവയസ്സുകാരന്‍ ഭിക്ഷ യാചിക്കുന്നതായി അറബ് വംശജനായ ഒരാളാണ് പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഈ കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒപ്പമാണ് ഇവര്‍ യുഎഇയിലെത്തിയത്.

ദുബൈ: സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിന് വേണ്ടി ഉപയോഗിച്ച മൂന്ന് അറബ് വംശജരായ സ്ത്രീകള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി തടവുശിക്ഷയും പിഴയും വിധിച്ചു. കുറ്റം തെളിഞ്ഞതോടെ ആറുമാസം തടവുശിക്ഷയും 5,000ദിര്‍ഹം വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇവരെ സ്വദേശത്തേക്ക് നാടുകടത്തും.

തെരുവുകളില്‍ ഒരു എട്ടുവയസ്സുകാരന്‍ ഭിക്ഷ യാചിക്കുന്നതായി അറബ് വംശജനായ ഒരാളാണ് പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഈ കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒപ്പമാണ് ഇവര്‍ യുഎഇയിലെത്തിയത്. ഈ മൂന്ന് സ്ത്രീകളും അവരുടെ മക്കളെ ഭിക്ഷാടനത്തിന് വേണ്ടി ഉപയോഗിച്ച് അതുവഴി ചെലവിനുള്ള പണം കണ്ടെത്തുകയായിരുന്നു. ആദ്യം പിടിയിലായ സ്ത്രീയാണ് മറ്റ് രണ്ടുപേരെ കുറിച്ച് വിവരം നല്‍കിയത്. തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ഈ രണ്ടുപേരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ മൂന്നുപേരും കുറ്റം സമ്മതിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona