റിയാദ്: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ സൗദി അറേബ്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കര്‍ഫ്യൂ ലംഘിച്ച് സഞ്ചരിച്ച സംഘത്തിന്റെ കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.  

 പൊലീസുകാര്‍ കാര്‍ തടഞ്ഞതോടെ യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പിന്തുടര്‍ന്ന പൊലീസ് യുവാക്കളെ പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 643 ലഹരി ഗുളികകളും ഹാഷിഷ് ശേഖരവും കണ്ടെത്തിയതായി റിയാദ് പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി പറഞ്ഞു.

ഇസ്‍ലാം മതം സ്വീകരിക്കാത്തതിന് പ്രവാസിയെ അധിക്ഷേപിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു