കുന്നംകുളം വടക്കേക്കാട് സ്വദേശി അലി റുബാസ് ആണ് മരിച്ചത്

റാസൽഖൈമ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. തൃശ്ശൂർ കുന്നംകുളം വടക്കേക്കാട് സ്വദേശി സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന അലി റുബാസ് ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. റാസൽഖൈമയിലുള്ള ഒരു ​ഗ്രോസറി സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: തറയിൽ അബ്ദു. മാതാവ്: ആച്ചു മോൾ. നസീമയാണ് ഭാര്യ. മക്കൾ: ഫാഹിദ്, മുഹമ്മദ് ഹാദി. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കല്ലൂർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം