തൃശ്ശൂർ കേച്ചേരി സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്

മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. തൃശ്ശൂർ കേച്ചേരി സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ ആണ് മരിച്ചത്. മൃതദേഹം മസ്കറ്റ് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാൻ തൃശ്ശൂർ ഓർ​ഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം