കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. കുവൈത്തിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗമായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി കൊല്ലാറ ബാഹുലേയന്‍റെ മകൻ ദേവദാസൻ (61 വയസ്) ആണ് കുവൈത്തിൽ നിര്യാതനായത്. കുവൈത്തിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗമായിരുന്നു. കുവൈത്തിലെ സാമൂഹിക പ്രവർത്തകനായ സലീം കോമേരിയും ട്രാസ്ക് ഭാരവാഹികളും ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.


