ഹൈമ-തുംറൈത് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ദോഫാര്‍, വുസ്ത ഗവര്‍ണറേറ്റുകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ്.
മസ്‌കറ്റ്: ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ ഭാഗമായുള്ള അല്‍ ഹാജര്‍ പര്‍വ്വതത്തിലും സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഹൈമ-തുംറൈത് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ദോഫാര്‍, വുസ്ത ഗവര്‍ണറേറ്റുകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്.
ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം
ഒമാനില്‍ ബോട്ട് മുങ്ങി അപകടം; 15 ഏഷ്യക്കാരെ രക്ഷപ്പെടുത്തി
മസ്‌കറ്റ്: ഒമാനില്‍ കടലില്‍ ബോട്ട് മുങ്ങി ഉണ്ടായ അപകടത്തില്‍പ്പെട്ട 15 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടലിലാണ് 15 ഏഷ്യന്‍ വംശജര്‍ അപകടത്തില്‍പ്പെട്ടത്. സലാല തുറമുഖത്ത് നിന്ന് ഇവരെ രക്ഷിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.
പ്രവാസി സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധം
ഒമാനില്‍ യുവാക്കള്‍ കാറിന് മുകളിലിരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
മസ്‍കത്ത്: ഒമാനില്‍ കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ദോഫാര്‍ ഗവര്‍ണറേറ്റില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഒരു കാറിന്റെ മുകളിലിരുന്ന് രണ്ട് പേര്‍ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോയല്‍ ഒമാന്‍ പൊലീസ് നടപടി സ്വീകരിച്ചത്.
ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ബോധ്യപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
