ഒരു ദിവസത്തിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 9,047 ആയി.

റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ആകെ കൊവിഡ് കേസുകളുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,50,998 ആയി. പുതുതായി 273 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 7,34,820 ആയി ഉയര്‍ന്നു. 

ഒരു ദിവസത്തിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 9,047 ആയി. രോഗബാധിതരില്‍ 7,131 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 103 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 10,266 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 22, ജിദ്ദ 17, മക്ക 8, മദീന 7, തായിഫ് 7, ദമ്മാം 6, അബഹ 5, ഹുഫൂഫ് 4, ജീസാന്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,124,837 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,260,463 ആദ്യ ഡോസും 24,577,502 രണ്ടാം ഡോസും 12,286,872 ബൂസ്റ്റര്‍ ഡോസുമാണ്.