സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള 10 മാസക്കാലത്ത് സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 16,820 കോടി റിയാലായി ഉയർന്നു. 

റിയാദ്: ഇന്ത്യയും സൗദിയും തമ്മിൽ വ്യാപാരത്തിൽ വൻ വർധന. ഈ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 67 ശതമാനം വർധിച്ചതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വർഷം സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരം 1.89 ട്രില്യൺ റിയാലായി ഉയർന്നിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ജപ്പാനുമാണ് സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികൾ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള 10 മാസക്കാലത്ത് സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 16,820 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 100.8 ബില്യൺ റിയാലായിരുന്നു. 67 ശതമാനം തോതിലാണ് ഈ വർഷം വർധന രേഖപ്പെടുത്തിയത്. ഈ വർഷം ഒക്ടോബർ വരെ സൗദി അറേബ്യ നടത്തിയ വിദേശ വ്യാപാരത്തിന്റെ 8.9 ശതമാനവും ഇന്ത്യയുമായിട്ടായിരുന്നു.

ഈ വർഷം സൗദി അറേബ്യയുടെ വിദേശ വ്യാപാരം 46.8 ശതമാനം തോതിൽ ഉയർന്ന് 1.89 ട്രില്യൺ റിയാലായി. സൗദിയുടെ വിദേശ വ്യാപരത്തിന്റെ 64.5 ശതമാനം 10 രാജ്യങ്ങളുമായിട്ടായിരുന്നു. ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 1.22 ട്രില്യൺ റിയാലായി ഉയർന്നു. ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളികളായ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 45.3 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യത്തെ 10 മാസക്കാലത്ത് ഈ രാജ്യങ്ങളുമായി 840.44 ബില്യൺ റിയാലിെൻറ വ്യാപാരമാണ് സൗദി നടത്തിയത്.

Read also: ആളുമാറി അക്കൗണ്ടിലെത്തിയ വന്‍തുക തിരിച്ചു കൊടുക്കാന്‍ വിസമ്മതിച്ചു; യുഎഇയില്‍ ഇന്ത്യക്കാരന് ശിക്ഷ