Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ട്രാഫിക് ഫൈനുകള്‍ക്കുള്ള ഇളവ് ദീര്‍ഘിപ്പിച്ചു

പിഴ ലഭിച്ച് 50 ദിവസത്തിനകം പണമടച്ചാല്‍ പകുതി തുക ഇളവ് നല്‍കും. 80 ദിവസത്തിനകമാണ് പണമടയ്ക്കുന്നതെങ്കില്‍ 30 ശതമാനം ഇളവും ലഭിക്കും. 2015 ഡിസംബറില്‍ തുടങ്ങിയ ഈ പദ്ധതി പ്രകാരം ഇതുവരെ 1,90,000 ഡ്രൈവര്‍മാര്‍ ഇളവ് നേടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Traffic fines discount scheme extended in Ras Al Khaimah
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Feb 17, 2019, 12:59 PM IST

റാസല്‍ഖൈമ: ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഇളവ് തുടരാന്‍ റാസല്‍ഖൈമ പൊലീസ് തീരുമാനിച്ചു. നേരത്തെ പിഴ അടയ്ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം ഇളവ് അനുവദിക്കുന്നതാണ് രീതി. ഗതാഗത സുരക്ഷ ഉറപ്പുവരുത്താനും ഡ്രൈവര്‍മാരെ ജാഗരൂഗരാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയതെന്ന് റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്റര്‍ മേജര്‍ ജനറല്‍  അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.

പിഴ ലഭിച്ച് 50 ദിവസത്തിനകം പണമടച്ചാല്‍ പകുതി തുക ഇളവ് നല്‍കും. 80 ദിവസത്തിനകമാണ് പണമടയ്ക്കുന്നതെങ്കില്‍ 30 ശതമാനം ഇളവും ലഭിക്കും. 2015 ഡിസംബറില്‍ തുടങ്ങിയ ഈ പദ്ധതി പ്രകാരം ഇതുവരെ 1,90,000 ഡ്രൈവര്‍മാര്‍ ഇളവ് നേടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറ് ലക്ഷത്തോളം പിഴകളിന്മേല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ദൈനംദിന റോഡപകടങ്ങളുടെ എണ്ണം 120ല്‍ നിന്ന് 40ആയി കുറഞ്ഞിട്ടുണ്ടെന്നും മേജര്‍ ജനറല്‍  അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.

Follow Us:
Download App:
  • android
  • ios