Asianet News MalayalamAsianet News Malayalam

സൗദിയിൽ 25 വയസ് പൂർത്തിയായ ആശ്രിത വിസയിലുള്ളവർ സ്പോൺസർഷിപ്പ് മാറ്റണം

21 വയസുകഴിഞ്ഞവർ വിദ്യാർഥികളാണെങ്കിൽ മാത്രമേ ആശ്രിത വിസയിൽ തുടരാൻ കഴിയൂ. 25 വയസ് കഴിഞ്ഞാൽ തൊഴിൽ വിസയിൽ മാത്രമേ രാജ്യത്ത് തുടരാനാവൂ.

transfer of expat dependents sponsorship at 25 in saudi
Author
First Published Dec 6, 2022, 9:55 PM IST

റിയാദ്: സൗദി അറേബ്യയിൽ മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വിസയിൽ കഴിയുന്ന 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്ന് സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ട്രേറ്റ്. ആശ്രിത വിസയിലുള്ള 21 വയസിന് മുകളിലുള്ളവരുടെ ഇഖാമ പുതുക്കുമ്പോൾ വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.

21 വയസുകഴിഞ്ഞവർ വിദ്യാർഥികളാണെങ്കിൽ മാത്രമേ ആശ്രിത വിസയിൽ തുടരാൻ കഴിയൂ. 25 വയസ് കഴിഞ്ഞാൽ തൊഴിൽ വിസയിൽ മാത്രമേ രാജ്യത്ത് തുടരാനാവൂ. അതുകൊണ്ടാണ് വിദേശിയുടെ ആശ്രിതരായി കുടുംബ വിസയിൽ സൗദിയിൽ കഴിയുന്ന ആണുങ്ങളിൽ 21 വയസുകഴിഞ്ഞവർ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും 25 വയസ് പൂർത്തിയായവർ തൊഴിൽ സ്ഥാപനത്തിന്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്നും വ്യവസ്ഥ വെക്കുന്നതെന്ന് ജവാസത് വിശദീകരിച്ചു. സ്ത്രീകളാണെങ്കിൽ ആശ്രിത വിസയിൽ തുടരാം. എന്നാൽ ഇഖാമ പുതുക്കുന്നതിന് വിവാഹിത അല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം. വിവാഹിതയാണെങ്കിൽ ഭർത്താവിന്റെ സ്പോൺസർഷിപ്പിലേക്ക് മാറേണ്ടിവരും. സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ ഗുണഭോക്താവ് സൗദി അറേബ്യയിൽ ഉണ്ടായിരിക്കണമെന്നും ഡയറക്ട്രേറ്റ് വ്യക്തമാക്കി.

Read More -  പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ ക്ഷണിച്ച് എംബസി; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ഉംറ വിസയ്ക്ക് അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി

റിയാദ്: ഉംറ വിസയിൽ വരുന്നതിന് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി. ബ്രിട്ടൻ, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ അഞ്ച് രാജ്യങ്ങൾക്കാണ് ബാധകം. വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ‘വിരലടയാളം’ രജിസ്റ്റർ ചെയ്യണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കാനാണ് ഈ തീരുമാനം. 

Read More -  സൗദിയില്‍ ഇന്ധന ടാങ്കര്‍ നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് തൂങ്ങിയാടി

സ്മാർട്ട് ഫോണുകളിൽ ‘സൗദി വിസ ബയോ’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്. ആപ്ലിക്കേഷനിൽ പ്രവേശിച്ച ശേഷം വിസയുടെ തരം നിർണയിക്കുക, പാസ്പോർട്ട് ഇൻസ്റ്റൻറ് റീഡ് ചെയ്യുക, ഫോൺ കാമറയിൽ മുഖത്തിന്റെ ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുക, 10 വിരലുകളുടെയും അടയാളം ഫോൺ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുക എന്നിവയാണ് രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ.

Follow Us:
Download App:
  • android
  • ios