കൈവരി തകര്‍ത്ത് ഇന്ധന ടാങ്കറിന്റെ ഹെഡ് കാബിന്‍ പാലത്തില്‍നിന്ന് താഴ്ഭാഗത്തുള്ള റോഡിലേക്ക് തൂങ്ങി നില്‍ക്കുകയായിരുന്നു.

റിയാദ്: നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ റിയാദ് നഗരമധ്യത്തിലെ മേല്‍പ്പാലത്തിന്റെ കൈവരിയിലിടിച്ച് താഴേക്ക് തൂങ്ങിയാടി. ടാങ്കറുടെ കാബിന്‍ താഴേക്ക് തൂങ്ങിക്കിടന്നെങ്കിലും നിലം പതിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മേല്‍പ്പാലത്തില്‍ വെച്ചാണ് നിയന്ത്രണം വിട്ടത്.

തുടര്‍ന്ന് കൈവരി തകര്‍ത്ത് ഇന്ധന ടാങ്കറിന്റെ ഹെഡ് കാബിന്‍ പാലത്തില്‍നിന്ന് താഴ്ഭാഗത്തുള്ള റോഡിലേക്ക് തൂങ്ങി നില്‍ക്കുകയായിരുന്നു. എന്നാല്‍ ടാങ്കര്‍ അടങ്ങിയ ബാക്കി ഭാഗം പാലത്തില്‍ തന്നെ നിന്നു. ടാങ്കര്‍ താഴേക്ക് മറിഞ്ഞിരുന്നെങ്കില്‍ അടിയിലെ റോഡില്‍ പതിച്ച് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള് അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.

Scroll to load tweet…

Read More -  നാലു ദിവസം നീണ്ടുനിന്ന തെരച്ചില്‍; മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിയാദ് പ്രവിശ്യയിലെ അല്‍ റൈന്‍ - വാദി ദവാസിര്‍ റോഡിലായിരുന്നു അപകടം. വിവരം ലഭിച്ചതനുസരിച്ച് റെഡ് ക്രസ്റ്റ് സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അല്‍റൈന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ബസ്‍ അപകടത്തില്‍പെട്ട് നാല് പേര്‍ മരിച്ചിരുന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ ശആര്‍ ചുരം റോഡിലായിരുന്നു അപകടം. ഇവിടെ തുരങ്കത്തിന് മുന്നില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സൗദി റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അസീന്‍ സെന്‍ട്രല്‍ ആശുപത്രിയിലും മഹായില്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. 

Read More -  സൗദി അറേബ്യയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

അല്‍ബാഹയില്‍ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബനീദബ്യാന്‍ ദിശയില്‍ അല്‍ബാഹ റിങ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം. മൂന്നു യുവാക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് നിസ്സാര പരിക്കാണേറ്റത്.