ഉപഭോക്താക്കള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടികള്‍ക്ക് ക്ഷമ ചോദിച്ച കമ്പനി, പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ ടെലികോം കമ്പനിയായ ഡുവിന്റെ ചില സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ബാലന്‍സ് റീ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പുതിയ ഓഫറുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഉപഭോക്താക്കള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടികള്‍ക്ക് ക്ഷമ ചോദിച്ച കമ്പനി, പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ക്ക് തടസമൊന്നുമില്ലെന്നും റീ ചാര്‍ജ് ചെയ്യാനും ഓഫറുകള്‍ ആക്ടിവേറ്റ് ചെയ്യാനുമാണ് തടസം നേരിടുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.