കഴിഞ്ഞ ദിവസം രാവിലെ 10.45ഓടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. 

റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് മലയാളി നഴ്സുമാര്‍ സൗദിയിലെ മരുഭൂമിയില്‍ കുടുങ്ങി. റിയാദില്‍ നിന്ന് അല്‍ഖോബാര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ട്രക്കിന് പിന്നില്‍ ഇടിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 10.45ഓടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് സൂചന. പകരം വാഹനമെത്താന്‍ മണിക്കൂറുകള്‍ വൈകിയതോടെ നഴ്സുമാര്‍ വഴിയില്‍ കുടുങ്ങി. പിന്നീട് വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് മറ്റ് വാഹനങ്ങളെത്തിച്ച് ഇവരെ കൊണ്ടുപോയത്.