ഇരുപത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് സൗദി അറേബ്യയില്‍ വന്‍ അപകടം. ഒരാള്‍ മരിച്ചു. 

റിയാദ്: റിയാദിന് സമീപം മക്ക റോഡില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ട്രാഫിക് പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഒന്നില്‍ കുടുങ്ങിയ യാത്രക്കാരനെ കാര്‍ വെട്ടിപ്പൊളിച്ച് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തതായും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

Read Also - മലയാളി ഏജന്‍റിന്‍റെ ഓഫർ, പൂന്തോട്ടം ജോലിക്കായി പ്രവാസത്തിലേക്ക് വിമാനം കയറി; അവിടെ ഒന്നര വര്‍ഷത്തെ 'ആടുജീവിതം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം