ആഫ്രിക്കന്‍ വംശജരായ മൂന്ന് പേരെ ഒമാനില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ച രണ്ട് പേര്‍ ദോഫാറില്‍ അറസ്റ്റിലായി.
മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. ദോഫാർ ഗവര്‍ണറേറ്റിലെ പൊലീസ് സംഘമാണ് നടപടിയെടുത്തത്. ഒരു വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചാണ് ആഫ്രിക്കന്‍ വംശജരായ മൂന്ന് പേരെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്‍തു. കുറ്റക്കാർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ വ്യക്തമാക്കി.
ഒമാനില്‍ വൻ മയക്കുമരുന്ന് വേട്ട; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 'ഖാത്ത്' പിടിച്ചെടുത്തു
രണ്ട് കള്ളക്കടത്ത് ബോട്ടുകളും പൊലീസ് പിടിച്ചെടുത്തു. ഒരു ബോട്ടിൽ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് പേരുടെ പക്കൽ 2,224 ഖാത്ത് മയക്കുമരുന്ന് പൊതികളാണുണ്ടായിരുന്നത്. നാല് പേര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബോട്ടിൽ നിന്നും 1,522 പൊതി ഖാത്തും പിടിച്ചെടുത്തതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാത്ത്'.
