രണ്ട് ഏഷ്യക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. പരിശോധനയില്‍ ഒരു പ്ലാസ്റ്റിക് കാനില്‍ 20 കിലോ ഷാബു കണ്ടെത്തുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുകയും ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക്(Kuwait) മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാരെ കോസ്റ്റ് ഗാര്‍ഡ് (Coast Guard )അറസ്റ്റ് ചെയ്തു. 20 കിലോഗ്രാം ഷാബു (Shabu)രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 

കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്ന് ഒരു ബോട്ട് വരുന്നത് റഡാറിലൂടെ നിരീക്ഷിച്ച നേവല്‍ പട്രോള്‍ സംഘം ബോട്ട് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. രണ്ട് ഏഷ്യക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. പരിശോധനയില്‍ ഒരു പ്ലാസ്റ്റിക് കാനില്‍ 20 കിലോ ഷാബു കണ്ടെത്തുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുകയും ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

സ്‍പോണ്‍സറുടെ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി വനിത അറസ്റ്റില്‍

ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിച്ചപ്പോള്‍ വന്‍ മദ്യശേഖരം; മൂന്ന് പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ (kuwait) മദ്യശേഖരവുമായി മൂന്ന് പ്രവാസികള്‍ (Expats arrested) പിടിയിലായി. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‍തതുമായ 90 കുപ്പി മദ്യമാണ് (Locally distilled and imported liquor) ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേരും നേപ്പാള്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്തിലെ സാല്‍മിയയില്‍ നിന്നാണ് മദ്യ വില്‍പന സംഘം പിടിയിലായത്. ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പതിവ് പരിശോധന നടത്തുകയായിരുന്ന ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ അടുത്തേക്ക് വരുന്നത് കണ്ട് വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാളെ പിടികൂടിയ പൊലീസുകാര്‍ വാഹനം പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 90 കുപ്പി മദ്യമാണുണ്ടായിരുന്നത്. ഇവയില്‍ പ്രാദേശികമായി നിര്‍മിച്ചവയും ഇറക്കുമതി ചെയ്‍തവയുമുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് പുറമെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് സംഘം അറസ്റ്റ് ചെയ്‍തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.