സിവില്‍ ഡിഫന്‍സ് സംഘമെത്തി കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് റിയാദ് റീജ്യണ്‍ വക്താവ് ലഫ്. കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.

റിയാദ്: സൗദിയില്‍ അറേബ്യയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍ മരീഫ സര്‍വകലാശാലയിലെ ഒരു കെട്ടിടമാണ് തകര്‍ന്നതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരാള്‍ പ്രവാസിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിവില്‍ ഡിഫന്‍സ് സംഘമെത്തി കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് റിയാദ് റീജ്യണ്‍ വക്താവ് ലഫ്. കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനും തിരച്ചില്‍ നടത്തി. മരിച്ചവരില്‍ ഒരാള്‍ സൗദി പൗരനും ഒരാള്‍ പ്രവാസിയുമാണെന്നാണ് സിവില്‍ ഡിഫന്‍സ് നല്‍കുന്ന വിവരം. പരിക്കേറ്റ 13 പേരില്‍ 10 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.