റിയാദ്: ദക്ഷിണ സൗദിയിലെ അൽബാഹയിൽ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം അൽബാഹ ഖൽവ റോഡിലെ ശആറിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് യൂനിറ്റ് ആംബുലൻസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി റെഡ്ക്രസൻറ് വക്താവ് ഇമാദ് സഹ്റാനി പറഞ്ഞു.

സംഭവസ്ഥലത്ത് രണ്ടുപേർ പരിക്കേറ്റ് കിടക്കുന്നതായി കണ്ട് പരിശോധിച്ചപ്പോൾ മരിച്ചെന്ന് മനസിലായി ആശുപത്രിയിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ദൃക്സാക്ഷികൾ നേരെത്ത ആശുപത്രിയിലെത്തിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ചികിത്സാ ചിലവിന്റെ പേരിൽ മൃതദേഹങ്ങൾ പിടിച്ചുവെയ്ക്കാൻ പാടില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ