പരിക്കേറ്റവരെ മക്ക അൽ നൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും അൽ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റിയാദ്: മക്കയിൽ ബസ് നിയന്ത്രണം വിട്ട് പാലത്തിലിടിച്ചു രണ്ട് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. സൗദി റെഡ് ക്രസന്റ് മക്ക റീജ്യണൽ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരെ മക്ക അൽ നൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും അൽ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അൻപത് പേരാണ് ബസിലുണ്ടായിരുന്നത്.
അതേസമയം സൗദി വടക്കന്‍ മേഖലയിലെ തബൂക്കില്‍ മരുഭൂറോഡില്‍ അധ്യാപകര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു അധ്യാപകര്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപകരെ തബൂക്ക് കിംഗ് ഖാലിദ്, അബൂറാക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. താമസസ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ ദൂരെ അല്‍വജിലെ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ജീവനക്കാരായ അധ്യാപകര്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചത്.
Read More - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ബഹ്‌റൈനില്‍ വാഹനാപകടം; റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു
മനാമ: ബഹ്‌റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. അപകടത്തില്‍ മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഒരു വാഹനം റോഡ് നിര്‍മ്മാണ തൊഴിലാളികളിലേക്കും ഒരു പൊലീസ് വാഹനത്തിലേക്കും പാഞ്ഞുകയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
Read More - ജോലിയ്ക്കിടെ കാറിടിച്ച് മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു
ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ റോഡ് പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ നേര്‍ക്കാണ് വാഹനം പാഞ്ഞുകയറിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് തുടര്‍ നിയമ നടപടികള്‍ ആരംഭിച്ചു.
