തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിയാദ്: താമസ സ്ഥലങ്ങളില്‍ ഡെന്റര്‍ ക്ലിനിക്കുകള്‍ നടത്തിയ രണ്ട് വിദേശികള്‍ റിയാദില്‍ പിടിയിലായി. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 937 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്‍തു.