പ്രദേശത്ത് നടന്നുവരികയായിരുന്ന പട്രോളിങ്, സുരക്ഷാ പരിശോധനകളില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 18 കുപ്പി മദ്യവുമായി രണ്ട് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. മിന അബ്‍ദുല്ല ഏരിയയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പ്രദേശത്ത് നടന്നുവരികയായിരുന്ന പട്രോളിങ്, സുരക്ഷാ പരിശോധനകളില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന 18 ബോട്ടിലുകളിലും മദ്യമാണെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായവരെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

Read also: തൊഴിൽ വിസക്ക് വിരലടയാളം നൽകണമെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു

നാട്ടില്‍ നിന്നെത്തിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ വെച്ച് മരിച്ചു
ദുബൈ: നാട്ടില്‍ നിന്ന് ദുബൈയില്‍ എത്തിയ മലയാളി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ മരിച്ചു. കണ്ണൂര്‍ തെക്കീ ബസാര്‍ മസ്‍ഹര്‍ വീട്ടില്‍ കെ.ടി.പി മഹ്‍മൂദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച അദ്ദേഹം ഉച്ചയോടെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തിന് വിമാനം ലാന്റ് ചെയ്‍തതിന് പിന്നാലെ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. ചെറുകുന്നിലെ പരേതരായ ഇ.ടി.പി അസൈനാറുടെയും നബീസയുടെയും മകനാണ്. ഭാര്യ - കെ.പി ജമീല. മക്കൾ - റിഫാസ്, റിയാസ, റിസ്‍വാൻ, റമീസ്. മരുമക്കൾ - ഡോ.അഫ്‌സൽ (ദുബായ്), അസീഫ, മിർസാന.

YouTube video player