മരിച്ചവരും പരിക്കേറ്റവരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. ക്ലീനിങ് ട്രക്കാണ് അപകടത്തില്‍പെട്ടത്. വാഹനം തലകീഴായി മറിയുകയും ചെയ്‍തു.
മരിച്ചവരും പരിക്കേറ്റവരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുവൈത്ത് ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങള്‍ ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
