വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ ഉത്തരവിട്ടു. 

കുവൈത്ത് സിറ്റി: കുവൈത്തിനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത വിദേശിയെ നാടുകടത്താന്‍ ഉത്തരവ്. രാജ്യത്ത് അടുത്തിടെ അടിച്ചുവീശിയ പൊടിക്കാറ്റിനെ സംബന്ധിച്ച് ഇയാള്‍ തയ്യാറാക്കിയ വീഡിയോയില്‍ മോശം പദപ്രയോഗങ്ങളിലൂടെ രാജ്യത്തെ അപമാനിക്കുന്നതായി കണ്ടെത്തിയിരുന്നു.

വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനുപുറമെ രാജ്യത്തുവെച്ച് ഒരു യുവതിയെ അപമാനിച്ചതിന് പിടിയിലായ മറ്റൊരു പ്രവാസിയെയും നാടുകടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. എത്രയും വേഗം ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കാന്‍ നാടുകടത്തില്‍ കേന്ദ്രത്തിലേക്ക് മാറ്റി.