കാനഡയില്‍ നിന്നെത്തിയ പാര്‍സലിനുള്ളില്‍ നിന്ന് 1.9 കിലോഗ്രാം മെഴുക് രൂപത്തിലുള്ള കഞ്ചാവ് കണ്ടെത്തി. ഈ പാര്‍സല്‍ കൈപ്പറ്റാനെത്തിയ ആളാണ് പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കഞ്ചാവും ഹാഷിഷും കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ദില്ലിയില്‍ നിന്നെത്തിയ ഇന്ത്യക്കാരന്‍റെ ലഗേജ് വിമാനത്താവളത്തില്‍ വെച്ച് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് 79 പാക്കറ്റ് ഹാഷിഷ് കണ്ടെത്തിയത്. 

മറ്റൊരു സംഭവത്തില്‍ കാനഡയില്‍ നിന്നെത്തിയ പാര്‍സലിനുള്ളില്‍ നിന്ന് 1.9 കിലോഗ്രാം മെഴുക് രൂപത്തിലുള്ള കഞ്ചാവ് കണ്ടെത്തി. ഈ പാര്‍സല്‍ കൈപ്പറ്റാനെത്തിയ ആളാണ് പിടിയിലായത്. കസ്റ്റംസ് അധികൃതര്‍ ആഭ്യന്ത മന്ത്രാലയത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തെ വിവരം അറിയിച്ചിരുന്നു. പാര്‍സലിന്റെ ഉടമ ഇത് സ്വീകരിക്കാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. രണ്ടു സംഭവത്തിലും പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.