Asianet News MalayalamAsianet News Malayalam

അയര്‍ലന്‍ഡിൽ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തിലിറങ്ങിയ കുട്ടികള്‍  മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇതില്‍ ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Two keralite children drowned in Ireland
Author
First Published Aug 30, 2022, 4:54 PM IST

അയര്‍ലന്‍ഡ്: വടക്കന്‍ അയര്‍ലന്‍ഡിൽ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തിൽ മുങ്ങിമരിച്ചു. സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ ജോസഫ് സെബാസ്റ്റ്യന്‍, ജോഷി സൈമന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ മുങ്ങി മരിച്ചത്. 

കൊളംബസ് കോളജിലെ വിദ്യാര്‍ഥികളാണ് പതിനാറു വയസുള്ള ഇരുവരും. പ്രാദേശിക സമയം വൈകിട്ട് ആറരയോടു കൂടിയായിരുന്നു സംഭവം ഉണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തിലിറങ്ങിയ കുട്ടികള്‍  മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇതില്‍ ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു

കണ്ണൂര്‍, എരുമേലി സ്വദേശികളാണ് കുട്ടികള്‍. ഇവരുടെ അമ്മമാര്‍ ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം, 15 പേര്‍ക്ക് പരിക്കേറ്റു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാൻ നഗരത്തിൽ അൽമഅ്ബൂജ് സിഗ്നലിന് സമീപമാണ് മിനിബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചത്. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഞായറാഴ്ച വൈകീട്ട് 6.24 ന് ആണ് ജിസാൻ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ജിസാൻ റെഡ് ക്രസന്റ് ശാഖാ വക്താവ് ഡോ. ആദിൽ അരീശി അറിയിച്ചു. 

ഉടൻ തന്നെ ഏഴു ആംബുലൻസ് സംഘങ്ങളെ അപകട സ്ഥലത്തേക്ക് അയച്ചു. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ ആംബുലൻസുകളിൽ ജിസാൻ കിംഗ് ഫഹദ് സെൻട്രൽ ആശുപത്രി, പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രി, ജിസാൻ ജനറൽ ആശുപത്രി, സ്വബ്‌യ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് നീക്കിയതായും ഡോ. ആദിൽ അരീശി പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios